എട്ടാം ക്ലാസുവരെ എല്ലാവരെയും ജയിപ്പിക്കുന്ന പദ്ധതി നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: എട്ടാം ക്ലാസുവരെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പാനലിന്റെ റിപ്പോര്‍ട്ട്. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അവസാനവട്ട ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും നിലവിലുള്ള സമ്പ്രദായത്തെ എതിര്‍ത്തു. പദ്ധതി നിര്‍ത്തലാക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച 22 മന്ത്രിമാരില്‍ 18 പേരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *