‘അല്‍ജമാഅ’യുടെ അര്‍ത്ഥവ്യാപ്തി

അല്‍ജമാഅ, കൊണ്ട് അര്‍ത്ഥമാക്കുന്ന അടിസ്ഥാന സമൂഹം സ്വഹാബികളാണ്. മുഹമ്മദ് നബി(സ)യെ കണ്ടും കേട്ടും പഠിച്ചും പകര്‍ത്തിയും ഇസ്‌ലാമിനെ ഉള്‍ക്കൊണ്ട ആദ്യതലമുറ അവരാണ്. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ അഭിസംബോധിതരും അവര്‍ തന്നെ. സ്വഹാബത്ത് ഒരിക്കലും തന്നിഷ്ടക്കാരായിരുന്നില്ല. ഇസ്‌ലാമിനുവേണ്ടി എല്ലാം ത്യജിച്ചവരാണവര്‍. അതുവഴി അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹത്തിനു പാത്രീഭൂതരായി. അവരെ അനുകരിക്കാനും അനുഗമിക്കാനും അനുസരിക്കാനുമാണ് വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം. (തൗബ: 100).

Leave a Reply

Your email address will not be published. Required fields are marked *