മുശാഅറ മത്സരം

പട്ടിക്കാട് ജാമിഅ: യില്‍ മുശാഅറ മത്സരം, രജിസ്‌ട്രേഷന്‍ അവസാനിച്ചു

ഫൈസാബാദ്‌ : ജാമിഅ നൂരിയ്യ അറബിക് കോളേജ് 54 ാം വാര്‍ഷിക 52 ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മുശാഅറ മത്സരം സംഘടിപ്പിക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ് അറബിക് കോളേജുകളില്‍ നിന്നും മൂന്ന് പേരടങ്ങുന്ന ഒരു ടീമിനാണ് അവസരമുള്ളത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമിന് യഥാക്രമം 10000, 5000, 3000 രൂപയും
പ്രശസ്തി പത്രവും നല്‍കും.

മത്സരം 2017 ജനുവരി 6 ന്‌ നടക്കും

രജിസ്റ്റര്‍ ചെയ്ത ടീമുകള്‍  വെള്ളി വൈകീട്ട് 4ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
.

 രജിസ്‌ട്രേഷനും നിയമാവലിക്കും noorululama.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 70 34 32 1234,  97 45 32 20 30

whatsapp +91 96 45 660 778

 

നിയമാവലി

1. പങ്കെടുക്കുന്ന ടീമുകള്‍ noorululama.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
2. ഒരു സ്ഥാപനത്തില്‍ നിന്നും മൂന്ന് പേരടങ്ങുന്ന ടീം ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത് (ഒരു സ്ഥാപനത്തില്‍ നിന്നും ഒരു ടീമിന് മാത്രമേ അവസരമൊള്ളൂ)
3. എലിമിനേഷന്‍ റൗണ്ടിനു ശേഷം തെരെഞ്ഞെടുക്കപ്പെടുന്ന ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക

4.രജിസ്‌ട്രേഷന്‍ 2016 ഡിസംബര്‍ 30 വെള്ളിയാഴ്ച വരെ,  മത്സരം 2017 ജനുവരി 6 വെള്ളിയാഴ്ച നടക്കും.

5. നിമിഷ കവിത അനുവദിക്കുന്നതല്ല, കവിതയുടെ ഉറവിടം ചോദിച്ചാല്‍ പറയണം

6. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും മാറ്റം വരുത്തുന്നതിനും
ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം നൂറുല്‍ ഉലമ എക്‌സിക്ക്യൂട്ടിവിനായിരിക്കും.

7. മത്സരത്തില്‍ ജൂറികളുടെ തീരുമാനം അന്തിമമായിരിക്കും

8. ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം ടീമുകളോ വ്യത്യസ്ത സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ ഒരു ടീമായോ മത്സരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിശ്ചിത ടീമുകളുടെ മത്സരങ്ങള്‍ നിരുപാധികം കാന്‍സല്‍ ചെയ്യപ്പെടുന്നതായിരിക്കും.

mushaara-contest

 

Leave a Reply

Your email address will not be published. Required fields are marked *