ഖുര്‍ആന്‍: അഹ്‌ലുസ്സുന്നയുടെ പ്രമാണം

മുസ്ഥഫ അശ്‌റഫി കക്കുപ്പടി

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ അവസാനം അവതീര്‍ണ്ണമായതാണ്. മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനാണ്. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ടുതന്നെ സര്‍വ്വ ലോകത്തിനും കാലത്തിനും ബാധകമാവുന്ന എല്ലാ കാര്യങ്ങളും വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഖുര്‍ആനില്‍ പരിഹാരവുമുണ്ട്. റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് ഇപ്രകാരമാണ്. ‘എന്റെ ഒട്ടകത്തിന്റെ കയര്‍ നഷ്ടപ്പെട്ടാല്‍ ഞാന്‍ ഖുര്‍ആനില്‍നിന്ന് കണ്ടുപിടിക്കും’ അത്രത്തോളം സമ്പൂര്‍ണ്ണവും വിശാലവുമാണ് ഖുര്‍ആനിന്റെ ആശയങ്ങള്‍. ഫാത്തിഹ സൂറത്തിന് മാത്രം എഴുപത് ഒട്ടകങ്ങള്‍ ചുമക്കാവുന്ന വ്യാഖ്യാനം നല്‍കാന്‍ എനിക്ക് കഴിയുമെന്നാണ് ഹസ്രത്ത് അലി(റ) പറഞ്ഞത്.
ഖുര്‍ആനില്‍ എല്ലാ വിഷയങ്ങളും പ്രതിപാതിക്കുന്നുവെങ്കിലും എല്ലാവര്‍ക്കും സ്വന്തമായി വ്യാഖ്യാനിക്കാം എന്നതല്ല അതിനര്‍ഥം. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അല്ലാഹു അധികാരം നല്‍കിയിരിക്കുന്നത് നബി(സ്വ) തങ്ങള്‍ക്കാണ്. അല്ലാഹു പറയുന്നത് കാണുക:

ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (സൂറത്തുന്നംല്-44).
നബി(സ്വ) വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും അംഗീകാരത്തിലൂടെയും സ്വഹാബത്തിന് ഖുര്‍ആന്‍ വ്യാഖ്യാനിച്ചു. സ്വഹാബത്തില്‍ നിന്ന് താബിഉകളും അവരില്‍ നിന്ന് പൂര്‍വ്വികരായ ഇമാമുകളും ഖുര്‍ആനിനെ മനസ്സിലാക്കി. ഖുര്‍ആന്‍ ഗവേഷണത്തിന് യോഗ്യതയുള്ളവരായിരിക്കണം ഗവേഷണം നടത്തേണ്ടത്. അല്ലാത്തവര്‍ യോഗ്യര്‍ ഗവേഷണം നടത്തി കണ്ടെത്തിയത് അംഗീകരിക്കണം. നാല് മദ്ഹബിന്റെ ഇമാമുകള്‍ ഗവേഷണത്തിനുള്ള യോഗ്യത നേടിയവരാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. പക്ഷെ, ഇന്ന് പല വിഭാഗങ്ങളും ഖുര്‍ആനും ഹദീസും അംഗീകരിക്കുന്നവരാണെന്ന് പറയുന്നുണ്ടെങ്കിലും സ്വഹാബത്തിനേയോ പൂര്‍വ്വികരായ ഇമാമുകളേയോ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നുമാത്രമല്ല, സ്വന്തമായി ഗവേഷണം നടത്തുകയാണ്. അങ്ങനെയാണ് അബദ്ധങ്ങള്‍ പിണയുന്നതും പുത്തന്‍ ആശയങ്ങള്‍ ഉടലെടുക്കുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ പ്രമാണ ബന്ധിതമാണ്. വിശുദ്ധ ഖുര്‍ആന്‍, തിരുഹദീസ്, സ്വഹാബത്തിന്റെ ചര്യ എന്നിവയില്‍ നിന്ന് ഇമാമീങ്ങള്‍ കണ്ടെത്തിയതാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍. അവകള്‍ക്ക് വിരുദ്ധമായ ഒന്നുംതന്നെ ഇമാമീങ്ങള്‍ പഠിപ്പിച്ചിട്ടില്ല. തര്‍ക്കത്തിലിരിക്കുന്ന ചില വിഷയങ്ങളിലേക്ക് ഇമാമീങ്ങള്‍ പറഞ്ഞ പ്രകാരം ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പിന്‍ബലത്തോടെ ഒരെത്തിനോട്ടം നടത്തുകയാണിവിടെ.

സ്വഹാബത്തിനെ അംഗീകരിക്കല്‍

സ്വഹാബത്തിനെ അംഗീകരിക്കുന്നവരാണ് തങ്ങളെന്ന് കേരളവഹാബികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രതികൂലമാണ് സ്വഹാബത്തിന്റെ നിലപാടെന്ന് കണ്ടാല്‍ സ്വഹാബത്തിനെ തള്ളിപ്പറയാന്‍ യാതൊരു മടിയുമില്ലാത്തവരാണ് ഇക്കൂട്ടര്‍. കേരളത്തിലെ മുജാഹിദുകള്‍ ഏറെ വിവാദമാക്കിയ വിഷയമാണ് ജുമുഅഃ ഖുത്വുബ. നബി(സ്വ) തങ്ങളും സ്വഹാബത്തും താബിഉകളും അറബിയിലായിരുന്നു ഖുത്വുബ ഓതിയിരുന്നത്. സ്വഹാബികള്‍ അനറബി നാടുകളില്‍ പോലും അറബിയല്ലാത്ത മറ്റൊരു ഭാഷയില്‍ ഖുത്വുബ ഓതിയിട്ടില്ലെന്നത് ചരിത്രപരമായ വസ്തുതയാണ്. ഇതിന് വഹാബികള്‍ നല്‍കിയ മറുപടി ഏറെ വിചിത്രവും അതിലേറെ ഗുരുതരവുമാണ്. ”സ്വഹാബികള്‍ അറബി അറിയാത്തവരോട് അറബിയില്‍ ഖുത്വുബ ഓതി എന്ന് തെളിഞ്ഞാല്‍ തന്നെ കേരള മുസ്‌ലിയാക്കള്‍ ചെയ്യുന്നത് ദീനില്‍ തെളിവല്ലാത്തത് പോലെ അതും തെളിവല്ല” (ജുമുഅഃ ഖുത്വുബ മദ്ഹബുകളില്‍). എത്ര ഗൗരവമാണ് ? സ്വന്തം ആദര്‍ശം സ്ഥിരീകരിക്കാന്‍ എന്തും പറയുന്ന, എന്തും എഴുതുന്ന ഒരു സാഹചര്യം. ഇത് ഖുര്‍ആനിക ആശയങ്ങള്‍ക്ക് വിരുദ്ധമാണ്.
സ്വഹാബത്തിനെ തള്ളിപ്പറയലും അവരെ നിസ്സാരമാക്കലും മക്കയിലെ മുനാഫിക്കുകള്‍ തുടങ്ങിവെച്ച രീതിയാണ്. അല്ലാഹു പറയുന്നു.

”നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ ഇസ്‌ലാഹികള്‍(നന്നാക്കുന്നവര്‍) മാത്രമാണ് എന്നായിരിക്കും അവരുടെ മറുപടി. അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ അവരത് മനസ്സിലാക്കുന്നില്ല. വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് പറയപ്പെട്ടാല്‍ ‘ഈ മൂഢന്മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ?’ എന്നായിരിക്കും അവര്‍ മറുപടി പറയുക. അവര്‍ തന്നെയാകുന്നു മൂഢന്മാര്‍, പക്ഷെ അവരത് അറിയുന്നില്ല”.
ഈ ആയത്തില്‍ പരാമര്‍ശിച്ച മുനാഫിഖുകളുടെ സ്വഭാവരീതികളെ ഇങ്ങനെ സംഗ്രഹിക്കാം.
1- ഭൂമിയില്‍ ഫസാദുണ്ടാക്കുന്നവരാണ്.
2- ഫസാദുണ്ടാക്കുന്നതിനോടൊപ്പം ഞങ്ങള്‍ ഇസ്‌ലാഹികളാണെന്ന് സ്വയം അവകാശപ്പെടുന്നവരാണ്
3- സ്വഹാബത്ത് വിശ്വസിച്ചത് പോലെ വിശ്വസിക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്വഹാബത്തിനെ അവഗണിക്കുന്നവരാണ്.
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ സല്‍മാനുല്‍ ഫാരിസി(റ) പറയുന്നു:

(36/1 ™ഷ~ദ്ധറഏ ‘ˆമ) മ്പപ്പക്കടവ ല്‍ശ്ലപ്പഥ öഏ ള്ളപ്പക്കഡ ശ്ശ„മ്ലറഏ യ്യലഞ
സല്‍മാനുല്‍ ഫാരിസ് (റ) പറഞ്ഞത് കൊണ്ടുള്ള താല്‍പര്യം ഈ സ്വഭാവമുള്ളവര്‍ തീരെ വന്നിട്ടില്ലെന്നല്ല. പ്രത്യുത, അത്തരക്കാര്‍ ഇനിയും വരുമെന്നും ഈ സ്വഭാവവുമായി ഇനി വരുന്നവര്‍ നബി(സ്വ) തങ്ങളുടെ കാലത്തുള്ളവരേക്കാള്‍ ഫസാദ് നിറഞ്ഞവരാണെന്നുമാണ്. (ഫത്ഹുല്‍ ഖദീര്‍- 1/36) .
സല്‍മാനുല്‍ ഫാരിസ്(റ) പറഞ്ഞത് കൊണ്ടുള്ള താല്‍പര്യം ഈ സ്വഭാവമുള്ളവര്‍ തീരെ വന്നിട്ടില്ലെന്നല്ല. പ്രത്യുത, അത്തരക്കാര്‍ ഇനിയും വരുമെന്നും ഈ സ്വഭാവവുമായി ഇനി വരുന്നവര്‍ നബി(സ്വ) തങ്ങളുടെ കാലത്തുള്ളവരേക്കാള്‍ ഫസാദ് നിറഞ്ഞവരാണെന്നുമാണ്
സ്വഹാബത്തിനെ പരിപൂര്‍ണ്ണമായും അംഗീകരിക്കാന്‍ വഹാബികള്‍ തയ്യാറായാല്‍ കേരളത്തിലെ ഒട്ടുമിക്കവിവാദങ്ങള്‍ക്കും വിരാമമിടാന്‍ കഴിയും. ജുമുഅഃയുടെ രണ്ടാം വാങ്ക്, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, സ്ത്രീകളുടെ ജുമുഅഃ ജമാഅത്ത് എന്നിവ അവയില്‍ ചിലതുമാത്രം.

തവസ്സുല്‍

തവസ്സുല്‍(ഇടതേല്‍) അല്ലാഹുവിന്റെ പരിശുദ്ധരായ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് സഹായം തേടല്‍ ശിര്‍ക്കാണെന്നാണ് കേരളബിദഇകളുടെ വാദം. അതിന്നവര്‍ പറയുന്ന പ്രധാന കാരണം.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ തവസ്സുലിനെ അംഗീകരിക്കുന്നു.

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗ്ഗം തേടുകയും അവന്റെ മാര്‍ഗ്ഗത്തില്‍ സമരത്തിലേര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അതുവഴി) വിജയം പ്രാപിക്കാം” (സൂറത്തുല്‍ മാഇദ – 35)
പ്രസ്തുത ആയത്തിനെ വിശദീകരിച്ച് ഇമാം ഇസ്മാഈല്‍ ഹീഖീ(റ) പറയുന്നു :

”നിശ്ചയം നബി(സ്വ) നമ്മുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തിയും നമുക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗ്ഗവുമാണ്. അതിനാല്‍ അവനിലേക്ക് തേടുന്നതിന്റെ മുമ്പ് ആ വസീലയെ മുന്തിക്കാതിരിക്കാന്‍ കഴിയുകയുല്ല. നിശ്ചയം അല്ലാഹു പറയുന്നു : (നിങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗ്ഗം തേടുക” (തഫ്‌സീറു റൂഹുല്‍ ബയാന്‍ – 2-230).
മഹാനായ ആദം നബി(അ) പ്രവാചകന്‍(സ്വ) യെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ മുന്‍നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്ത സംഭവം റൂഹുല്‍ ബയാന്‍ വിവരിക്കുന്നു.:

ആദം നബി(അ) തന്റെ ദുആക്ക് ഉത്തരം ലഭിക്കുവാനും തന്റെ തൗബ സ്വീകരിക്കുന്നതിനും വേണ്ടി നബി(സ്വ) യെകൊണ്ട് തവസ്സുല്‍ ചെയ്തു. ഇത് ഹദീസില്‍ വന്നിരിക്കുന്നു.: ” ആദം നബി(അ) അല്ലാഹുവിനോട് പറഞ്ഞു : ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ) യുടെ ഹഖ് കൊണ്ട് എനിക്ക് പൊറുത്ത് തരലിനെ ഞാന്‍ നിന്നോട് ചോദിക്കുന്നു ‘ .അപ്പോള്‍ അല്ലാഹു ചോദിച്ചു :’ താങ്കള്‍ക്ക് എങ്ങനെ മുഹമ്മദിനെ അറിയും ,ഞാന്‍ അവരെ സൃഷ്ടിച്ചിട്ടില്ലല്ലോ ? ‘. ആദം നബി(അ) മറുപടി പറഞ്ഞു : ” നിശ്ചയം നീ എന്നെ സൃഷ്ടിക്കുകയും നിന്റെ റൂഹില്‍ നിന്ന് എന്നിലേക്ക് ഊതുകയും ചെയ്തപ്പോള്‍ ഞാന്‍ എന്റെ തല ഉയര്‍ത്തി. ആ സമയം അര്‍ശിന്റെ മുകളില്‍ öഏ ബ്ബള്‍ക്കടഝ ~ബ്ലണ്ഡ öഏ ത്സഏ ല്‍റഏ ത്സ എന്ന് എഴുതിയതായി ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി ‘നിശ്ചയം നിന്റെ പേരിലേക്ക് സൃഷ്ടികളില്‍ വെച്ച് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയുടെ പേരല്ലാതെ ചേര്‍ക്കുകയില്ല’. അപ്പോള്‍ അല്ലാഹു പറഞ്ഞു : ‘ആദമേ, നീ സത്യം പറഞ്ഞിരിക്കുന്നു, സൃഷ്ടികളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മുഹമ്മദ്(സ്വ) യാണ്. നിനക്ക് ഞാന്‍ പൊറുത്ത് തന്നിരിക്കുന്നു മുഹമ്മദ് നബി(സ്വ) ഇല്ലായിരുന്നെങ്കില്‍ നിന്നെ തന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല” (റൂഹുല്‍ ബയാന്‍,2/230)
ഇമാം അഹ്മദു ബ്‌നു മുഹമ്മദു സ്വാവി(റ) പറയുന്നു:

വസീലയെ തേടുക എന്നാല്‍ നിരുപാധികം അവനിലേക്ക് അടുപ്പിക്കുന്ന ഒന്നിനെ തേടലാണ്. അല്ലാഹുവിന്റെ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരെ സ്‌നേഹിക്കല്‍, സ്വദഖ നല്‍കല്‍, അല്ലാഹു ഇഷ്ടം വെച്ചവരെ സന്ദര്‍ശിക്കല്‍, ദുആ അധികരിപ്പിക്കല്‍ മുതലായവ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗ്ഗത്തില്‍ പെട്ടതാണ്. അപ്പോള്‍ നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവയെല്ലാം നിങ്ങള്‍ അനിവാര്യമാക്കുകയും നിങ്ങളെ അവനെ തൊട്ട് വിദൂരത്താക്കുന്നവയെല്ലാം നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ടുള്ള ഉദ്ദേശം. ഇതിനെ നീ അറിഞ്ഞാല്‍, അല്ലാഹുവിന്റെ ഔലിയാക്കളെ സിയാറത്ത് ചെയ്യല്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധനയാണെന്ന് വാദിച്ച് മുസ്‌ലിംകളെ കാഫിറാക്കല്‍ വ്യക്തമായ നഷ്ടത്തിലും പിഴവിലും പെട്ടതാണ്. എന്നാല്‍ ഇത് അല്ലാഹുവിനെ ഇഷ്ടം വെക്കുന്നതിലും അവനിലേക്ക് അടുക്കുവാനുമുള്ള മാര്‍ഗ്ഗത്തിലും പെട്ടതാണ്. നബി(സ്വ) പറഞ്ഞു: (സ്‌നേഹമില്ലാത്തവന് ഈമാന്‍ ഇല്ല) (തഫ്‌സീറു സ്വാവി)
മേല്‍ ഉദ്ദരണികളില്‍ നിന്ന് അല്ലാഹുവിലേക്ക് ദുആ ചെയ്യുന്നതിന്റെ മുമ്പ് വസീലയാക്കാമെന്നും മുന്‍ഗാമികള്‍ അതിന് പ്രോത്സാഹനം നല്‍കിയതായും നമുക്ക് മനസ്സിലാക്കാം. മഹാനായ ആദം നബി(അ) ന് പോലും അല്ലാഹു പൊറുത്ത് കൊടുക്കാന്‍ കാരണമായത് നബി(സ്വ) യെ വസീലയാക്കിയുള്ള ദുആയാണ്.
സൂറത്തുല്‍ ഫാത്തിഹയില്‍ അല്ലാഹു പറയുന്നു :

(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു.നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.)
തനിച്ച് നിസ്‌കരിക്കുന്ന വ്യക്തിയും ഇപ്രകാരം òഞ്ചˆക്കള ന്മƒഷഋഏവ ~„ഞ്ചള ന്മƒഷഋഏ എന്ന് ബഹുവചന രൂപത്തില്‍ തന്നെയാണ് പറയുക. പ്രസ്തുത ആയത്തിനെ വിശദീകരിച്ച് ഇമാം ഫഖ്‌റുദ്ധീന്‍ റാസി(റ) പറയുന്നു :

നിശ്ചയം അടിമ പറയുന്നത് പോലെയുണ്ട്, എന്റെ ആരാധനകള്‍ സ്വീകാര്യമായിട്ടില്ലെങ്കില്‍ എന്നെ നീ തട്ടരുത്. കാരണം, ഈ ആരാധനയില്‍ ഞാന്‍ തനിച്ചല്ല. ഞങ്ങള്‍ ധാരാളം പേരുണ്ട്. എന്നാല്‍ സ്വീകാര്യതയെയും ഉത്തരം നല്‍കലിനേയും ഞാന്‍ ബന്ധമാക്കുന്നില്ലെങ്കില്‍ മറ്റു ആരാധിക്കുന്നവരുടെ ആരാധന കൊണ്ട് നിന്നിലേക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. അതിനാല്‍ നീ എനിക്ക് ഉത്തരം നല്‍കേണമേ..(തഫ്‌സീറു റാസി 1/227)
അല്ലാഹുവിലേക്ക് സാമീപ്യമുള്ളവയെ മുന്‍ നിറുത്തി അവനോട് ദുആ ചെയ്യുന്നതില്‍ മറ്റുള്ളവരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏറെ ഗുണം ചെയ്യുമെന്ന് മേല്‍ ഉദ്ദരണിയില്‍ നിന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും.
ദോഷങ്ങള്‍ പ്രവര്‍ത്തിച്ച ആളുകള്‍ തങ്ങളുടെ ദോഷങ്ങള്‍ പൊറുത്ത് കിട്ടാന്‍ വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ നബി(സ്വ) തങ്ങളോട് ആവശ്യപ്പെടാമെന്നും നബി(സ്വ) തങ്ങള്‍ അവര്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുന്നതിലൂടെ അവരുടെ ദോഷങ്ങള്‍ പൊറുത്ത് കൊടുക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. :

അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ താങ്കളുടെ അടുക്കല്‍ അവര്‍ വരികയും അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും(സ്വ) പാപ മോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിനെ ഏറെ പശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തും.(സൂറത്തു നിസാഅ് 64)
‘ഈ ആയത്തില്‍ റസൂല്‍(സ്വ) അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്താല്‍’ എന്നതിന്റെ വിവക്ഷ ‘അവരുടെ പാപം പൊറുക്കപ്പെടാന്‍ വേണ്ടി റസൂല്‍(സ്വ) അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍’എന്നതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു.
വഹാബികള്‍ക്ക് പോലും സ്വീകാര്യനായ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീര്‍ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു.
ദോഷികളോടും പാപികളോടും അവരില്‍ നിന്ന് വല്ല ദോഷമോ പിഴവോ സംഭവിച്ചാല്‍ അവര്‍ നബി(സ്വ) യിലേക്കെത്തുകയും അവിടുത്തെ സമീപത്ത് വെച്ച് അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയും അവര്‍ക്ക് വേണ്ടി മാപ്പപേക്ഷിക്കാന്‍ നബി(സ്വ) യോട് ആവശ്യപ്പെടുകയും വേണമെന്ന് അല്ലാഹു മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യുന്നു. അപ്രകാരം അവര്‍ പ്രാര്‍ഥിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവര്‍ക്ക് കരുണചെയ്യുകയും പൊറുത്ത് കൊടുക്കുകയും ചെയ്യുന്നതാണ്.ഇത് കൊണ്ട് തന്നെയാണ് അല്ലാഹു’അല്ലാഹുവിനെ ഏറെ പശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി നിങ്ങള്‍ കണ്ടെത്തുമായിരുന്നു’ എന്ന് പറയാന്‍ കാരണം
ഇബ്‌നു കസീര്‍ തുടര്‍ന്ന് രേഖപ്പെടുത്തുന്നു. ഉതബി പറയുന്നു : ”ഞാന്‍ നബി(സ്വ) യുടെ റൗളാ ശരീഫിന്റെ അടുക്കല്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു അഅ്‌റാബി വന്നു നബി(സ്വ) യോട് സലാം പറഞ്ഞു. ശേഷം അദ്ധേഹം പറഞ്ഞു : അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതായി ഞാന്‍ കേട്ടു :

”അവര്‍ സ്വശരീരങ്ങളെ അക്രമിച്ച സന്ദര്‍ഭത്തില്‍ അവര്‍ അങ്ങയുടെ സവിധത്തില്‍ വന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും റസൂല്‍(സ്വ) അവര്‍ക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താല്‍ ഏറ്റവും പാശ്ചാതാപം സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവര്‍ അല്ലാഹുവിനെ എത്തിക്കുന്നതാണ്.”(സൂറത്തു നിസാഅ് 64)
അതിനാല്‍ എന്റെ പാപമോചനം തേടിയും എന്റെ രക്ഷിതാവിലേക്ക് അങ്ങയോട് ശുപാര്‍ശ നേടിയുമാണ് അങ്ങയുടെ അടുത്ത് ഞാന്‍ വന്നിരിക്കുന്നത്. ശേഷം അദ്ദേഹം ചില വരികള്‍പാടി . പിന്നീട് അയാള്‍ തിരിച്ച് പോയി. തുടര്‍ന്ന് ഉതബി എന്നവര്‍ പറയുന്നു : ആ സമയം എനിക്ക് ഉറക്കം വന്നു.ഉറക്കത്തില്‍ ഞാന്‍ നബി(സ്വ) യെ സ്വപ്നം കണ്ടു. നബി(സ്വ) എന്നോട് പറഞ്ഞു : ഓ ഉതബീ ,നീ ആ അഅ്‌റാബിയിലേക്ക് ചേരുകയും അയാള്‍ക്ക് അല്ലാഹു പൊറുത്ത് കൊടുത്തിട്ടുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുക. (തഫ്‌സീര്‍ ഇബ്‌നുകസീര്‍).
ദോഷിയായ ഏതൊരാള്‍ക്കും ഈ സംഭവം മാതൃകയാണ്.അവരുടെ ദോഷങ്ങള്‍ പൊറുത്ത് കിട്ടാന്‍ അല്ലാഹുവിന്റെ ഇഷ്ടദാസരിലേക്ക് പോവുകയും അവര്‍ മുഖേന അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യല്‍. ഇത് തന്നെയാണ് സ്വഹാബത്തും താബിഉകളും നബി(സ്വ) യുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും നമുക്ക് കാണിച്ച് തന്ന മാതൃക. ഇപ്രകാരം തവസ്സുല്‍ ചെയ്യുന്നതിന് പ്രാമാണികമായി യാതൊരു എതിര്‍പ്പുമില്ല.
വ്യക്തികളെ കൊണ്ട് തവസ്സുല്‍ ചെയ്ത് ദുആ ചെയ്യലിനെ വിശുദ്ധ ഖുര്‍ആന്‍ അംഗീകരിച്ചതാണ്. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറയുന്നു. :

അവര്‍ (നബി(സ്വ) വരുന്നതിന്റെ) മുമ്പ് അവിശ്വാസികള്‍ക്കെതിരില്‍(നബിയെക്കൊണ്ട്)വിജയത്തെ തേടിയിരുന്നു സുപരിചിതമായ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കെത്രെ അല്ലാഹുവിന്റെ ശാപം. (സൂറത്തുല്‍ ബഖറ 89)
പ്രസ്തുത ആയത്ത് ഇറങ്ങാന്‍ ഉണ്ടായ കാരണത്തെ പറ്റി ഇമാം റാസി(റ) വിവരിക്കുന്നു. :

പ്രസ്തുത ആയത്തിറങ്ങാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാമത്തെ കാരണം ജൂതന്മാര്‍ നബി(സ്വ) യെ അയക്കുന്നതിന്റെയും ഖുര്‍ആന്‍ ഇറക്കുന്നതിന്റെയും മുമ്പായി വിജയത്തേയും സഹായത്തേയും തേടുന്നവരായിരുന്നു. അവര്‍ പറയും : ”നിരക്ഷരനായ നബിയെ കൊണ്ട് അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ വിജയം നല്‍കുകയും ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ”. (തഫ്‌സീറു റാസി 2/215)

ഇതേ ആശയത്തെ ഇമാം സുയൂഥി(റ) തന്റെ കിതാബായ ദുര്‍റുല്‍ മന്‍സൂറില്‍ പറയുന്നു:

അത്വാഅ്, ള്വഹാക് എന്നിവരിലൂടെ അബൂനുഐം തന്റെ ദലാഇലില്‍ ഇബ്‌നുഅബ്ബാസ്(റ) നെതൊട്ട് ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു: ബനൂഖുറൈള, നളീര്‍ ഗോത്രങ്ങളിലെ യഹൂദികള്‍ നബി(സ്വ)യെ അയക്കുന്നതിന് മുമ്പ് അവിശ്വാസികള്‍ക്കെതിരില്‍ നബിയെ മുന്‍നിര്‍ത്തി ദുആ ചെയ്യുകയും വിജയം തേടുകയും ചെയ്യുമായിരുന്നു. യഹൂദികള്‍ പറയും: അല്ലാഹുവേ, നീയല്ലാതെ അവര്‍ക്കെതിരില്‍ ഞങ്ങളെ സഹായിക്കുന്നവനില്ല. അതിനാല്‍ നിരക്ഷരനായ നബിയുടെ ഹഖ് കൊണ്ട് നീ ഞങ്ങളെ സഹായിക്കണമേ. അപ്പോള്‍ അവര്‍ സഹായിക്കപ്പെടുന്നതാണ്.(ദുറുല്‍ മന്‍സൂര്‍ 1-160)
മേല്‍ ഉദ്ദരണികളില്‍ നിന്നും മുന്‍ഗാമികളായ ആളുകള്‍ നബി(സ്വ) യെ നിയോഗിക്കുന്നതിന് മുമ്പ്തന്നെ നബിയെ വസീലയാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നുവെന്നും അതിന്നവര്‍ക്ക് ഉത്തരം ലഭിച്ചിരുന്നുവെന്നും മനസ്സിലാക്കാം. എന്നാല്‍ അത് ശിര്‍ക്കായിരുന്നുവെങ്കില്‍ മഹത്തുക്കളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അംഗീകാര സ്വഭാവത്തോടെ അവരുടെ ഗ്രന്ഥങ്ങളില്‍ ഇപ്രകാരം ഉദ്ധരിക്കുമായിരുന്നില്ലല്ലോ?.

ഇസ്തിഗാസ

ഇസ്തിഗാസ എന്ന പദത്തിന്റെ അര്‍ത്ഥം സഹായം തേടുക എന്നാണ്. അല്ലാഹുവിന്റെ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവര്‍ അല്ലാഹു നല്‍കിയ മുഅ്ജിസത്ത് കറാമത്തുകള്‍ മുഖേന നമ്മെ സഹായിക്കും എന്ന വിശ്വാസത്തോടെ ജീവിതകാലത്തോ മരണശേഷമോ അവരോട് സഹായം തേടുന്നതാണല്ലോ തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമില്‍ തെളിവുള്ളതും അമ്പിയാക്കളും സ്വാലിഹീങ്ങളും അനുവര്‍ത്തിച്ച് കാണിച്ചുതന്നതുമാണ് ഇസ്തിഗാസ. ഇബ്‌നുതൈമിയയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്ന പുത്തനാശയക്കാരും ഇസ്തിഗാസ ശിര്‍ക്കും അപ്രകാരം ചെയ്യുന്നവര്‍ മുശ്‌രിക്കുകളുമാണെന്ന തെറ്റായ അതിലേറെ ഗൗരവമേറിയ വാദം പ്രചരിപ്പിച്ചു. അവര്‍ പറയുന്നു:”മരണപ്പെട്ടവരോടും അദൃശ്യമായവരോടും ചെയ്യുന്ന ദുആയും ഇസ്തിഗാസയും ജീവിച്ചിരിക്കുന്നവരാണെങ്കില്‍പ്പോലും കാര്യകാരണ ബന്ധങ്ങല്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സൃഷ്ടികളോട് നടത്തുന്ന ദുആയും ഇസ്തിഗാസയും ശിര്‍ക്കും കുഫ്‌റുമാണ്.” (തൗഹീദ് സമഗ്രവിശകലനം).
”മുഹ്‌യദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചുതേടുന്നതില്‍ കുഫ്‌റിന്റെ കാരണങ്ങള്‍ നാലെണ്ണമുണ്ട്. ഒരു പ്രാവശ്യം തേടിയാല്‍ നാലുപ്രാവശ്യം കാഫിറാകും. കുഫ്‌റുകളുടേയും ശിര്‍ക്കുകളുടെയും കൂടാണിത്. ഇത്രത്തോളം അപകടങ്ങള്‍ നിറഞ്ഞതാണ് ഇസ്തിഗാസ”. (സുന്നി എന്നാല്‍ എന്ത് ?-കെ കെ. ഉമര്‍ മൗലവി).
”മുസ്ല്യാര്‍ ഒന്നുകൂടി കേട്ടോളിന്‍ : മുഹ്‌യദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു തേടിയവന്‍ കാഫിറാകുന്നു. അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവനും കാഫിറാകുന്നു. അതിനു വിരോധമില്ലെന്നു പറഞ്ഞവനും കാഫിറാകുന്നു. ആ വാദം ഉറപ്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തെളിവുകള്‍ കൊടുത്തവന്‍ ആയിരം വട്ടം കാഫിറാകുന്നു.”(സല്‍സബീല്‍ മാസിക-1993). എത്ര ഗൗരവം? എത്ര ഗുരുതരമായ ആരോപണം?
അമ്പിയാക്കളോടും ഔലിയാക്കളോടും സഹായാര്‍ത്ഥന നടത്തിയ നിരവധി സംഭവങ്ങള്‍ സുവ്യക്തമാണ്. അവയില്‍ ഭൗതികമെന്നോ അഭൗതികമെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. പ്രവാചകരും സത്യവിശ്വസികളും നമ്മുടെ സഹായികളാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

”നിശ്ചയം അല്ലാഹുവും അവന്റെ ദുതനും താഴ്മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ സഹായികള്‍. വല്ലവരും അല്ലാഹുവേയും അവന്റെ ദൂതനേയും സത്യവിശ്വാസികളെയും സഹായികളായി സ്വീകരിക്കുന്നുവെങ്കില്‍ (തീര്‍ച്ചയായും അവര്‍ അല്ലാഹുവിന്റെ കക്ഷി) തന്നെയാണ് വിജയം നേടുന്നവര്‍”. (സൂറത്തുല്‍ മാഇദ 55-56)
പ്രസ്തുത ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) പറയുന്നു:

”നിശ്പക്ഷമായി ചിന്തിക്കുകയും പക്ഷപാതത്തെ ഉപേക്ഷിക്കുകയും ആയത്തിന്റെ ആദ്യാവസാനം ചിന്തിക്കുകയും ചെയ്യുന്ന എല്ലാ ഓരോരുത്തരും öഏ മ്പന്ദൂശ്ലറവ ƒറ്റഋഏ എന്ന അല്ലാഹുവിന്റെ വാക്കില്‍ വലിയ്യ് എന്നതിന്റെ അര്‍ത്ഥം സഹായി, പ്രിയം വെക്കുന്നവന്‍ എന്നിവ മാത്രമാണെന്ന് ഉറപ്പിച്ചുപറയും”.(തഫ്‌സീറു റാസി 6/89)
സഹായികളായി അല്ലാഹു നമുക്ക് നിശ്ചയിച്ച മഹത്തുക്കളോട് സഹായം തേടുന്നതില്‍ എന്താണ് പ്രശ്‌നമുള്ളത്?. മൂസാ നബി(അ) നോട് തന്റെ ജനത വെള്ളത്തിനു വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അസാധാരണ മാര്‍ഗ്ഗത്തിലൂടെ കല്ലില്‍ നിന്ന് അരുവികളെ പുറപ്പെടുവിച്ചതും, ഈസാ നബി(അ) നോട് മരണപ്പെട്ടവരെ ഹയാത്താക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവിപ്പിച്ചതുമെല്ലാം ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ?.മൂസാനബി(അ) വെള്ളം നല്‍കിയതും ഈസാനബി(അ) മരിച്ചവരെ ജീവിപ്പിച്ചതും അല്ലാഹു നല്‍കിയ കഴിവ് മൂലമാണ്. അവയുടെയെല്ലാം യഥാര്‍ത്ഥ അവകാശി അല്ലാഹു മാത്രമാണ്. ഇതുതന്നെയാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസവും. സുന്നികള്‍ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരോട് സഹായം തേടുമ്പോള്‍ ഒരിക്കല്‍ പോലും അവര്‍ക്ക് സ്വന്തമായി നമ്മെ സഹായിക്കാന്‍ കഴിവുണ്ടന്ന് വിശ്വസിക്കുന്നല്ല. പകരം അല്ലാഹു അവര്‍ക്ക് നല്‍കുന്ന കഴിവുകൊണ്ട് അവര്‍ തങ്ങളെ സഹായിക്കുമെന്ന് മാത്രമാണ് വിശ്വസിക്കുന്നത്. ഇതില്‍ അനിസ്‌ലാമികപരമായി ഒന്നുമില്ല.
ലോകം അടക്കിവാണിരുന്ന സുലൈമാന്‍ നബി(അ) യിലേക്ക് ഇസ്‌ലാം മതം സ്വീകരിക്കാന്‍ വേണ്ടി പരിവാരങ്ങളുമായി യാത്രതിരിച്ച ബില്‍ഖീസ് രാജ്ഞിയുടെ ഭദ്രമാക്കിവെച്ച രത്‌ന-വൈഢൂര്യങ്ങള്‍കൊണ്ടലങ്കൃതമായ സിംഹാസനം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്ത് നിന്ന് നിമിഷനേരത്തിനുള്ളില്‍ എത്തിക്കാന്‍ തന്റെ പ്രജകളോട് സുലൈമാന്‍ നബി(അ) സഹായം തേടിയ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക :

”അദ്ദേഹം(സുലൈമാന്‍) പറഞ്ഞു: ഹേ, മഹാത്മാക്കളേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിനു മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക? ജിന്നുകളുടെ കൂട്ടത്തിലെ ഇഫ്‌രീത്ത് പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുനേല്‍ക്കുന്നതിനു മുമ്പായി ഞാനത് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദങ്ങളില്‍ നിന്നുള്ള വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ളയാള്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന്റെ മുമ്പായി ഞാനത് കൊണ്ടുവന്നുതരാം. അങ്ങനെ അത്(സിംഹാസനം) തന്റെയടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ധേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്കുനല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്”.(സൂറത്തുന്നംല് 38-40)
വിജ്ഞാനം കരസ്ഥമാക്കിയത് എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് വലിയ്യും പണ്ഡിതനുമായ ആസഫ ബ്‌നു ബര്‍ഖിയയാണ്. ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു:

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അത് സുലൈമാന്‍ നബിയുടെ എഴുത്തുകാരനായ ആസഫ് എന്നവരാണ്. അപ്രകാരം യസീദുബ്‌നുറൂമാനില്‍ നിന്ന് മുഹമ്മദ് ബ്‌നു ഇസ്ഹാഖ് റിപ്പോര്‍ട്ട് ചെയ്യുന്നു: നിശ്ചയം അത് ആസഫുബ്‌നു ബര്‍ഖിയ്യയാണ്. അദ്ധേഹം സത്യസന്ധനാണ്. ഇസ്മുല്‍ അഅ്‌ളം അറിയുന്നവരാണവര്‍. ഖത്താദ(റ) പറയുന്നു: അദ്ദേഹം മനുഷ്യനില്‍ നിന്നുള്ള മുഅ്മിനായ ആളാണ്. അദ്ദേഹത്തിന്റെ പേര് ആസഫ് എന്നാണ്.(തഫ്‌സീര്‍ ഇബ്‌നു കസീര്‍,6/192).
ഇദ്ദേഹം വലിയ്യാണെന്ന് വഹാബി നേതാക്കളും അംഗീകരിച്ചിട്ടുണ്ടല്ലോ?.. സുലൈമാന്‍ നബി(അ) ചോദിച്ചത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായതേട്ടമാണ്. അതിനുത്തരം ലഭിക്കുകയും ചെയ്തു. വഹാബി വാദപ്രകാരം കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള സഹായ തേട്ടം ശിര്‍ക്കാണല്ലോ?. അപ്പോള്‍ സുലൈമാന്‍ നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് പറയേണ്ടിവരും?

തബര്‍റുക്

തബര്‍റുക് എന്ന വാക്കിന്റെ ഭാഷാര്‍ഥം ‘അനുഗ്രഹംതേടല്‍’ അല്ലെങ്കില്‍ ‘അനുഗ്രഹീതനാവല്‍’ എന്നതാണ്. പരിശുദ്ധരായ അമ്പിയാക്കള്‍, ഔലിയാക്കള്‍, എന്നിവരുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് അനുഗ്രഹം പ്രതീക്ഷിക്കുന്നതാണല്ലോ തര്‍ക്കത്തിലിരിക്കുന്ന തബര്‍റുക് കൊണ്ട് ഉദ്ദേശിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസിലും നിരവധി തെളിവുകള്‍ നമുക്ക് ലഭ്യമാണ്. എങ്കിലും അത്തരം തെളിവുകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കി ഇസ്‌ലാമികമായ കാര്യത്തെ അനിസ്‌ലാമികമായി ചിത്രീകരിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ആളുകളാണെന്നും യാതൊരു മടിയുമില്ലാതെ നാടുനീളെ കൊട്ടിഘോഷിക്കുന്ന പ്രവണതയും നാം കണ്ടുകൊണ്ടിരിക്കുന്നു.
വഹാബികള്‍ പറയുന്നു: ‘സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച തന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണ പുത്രന് ആവേശവും പ്രചോദനവും നല്‍കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിച്ച് വെക്കുകയും അതില്‍ നിന്ന് മാനസികമായ പ്രചോദനം നേടുകയും ചെയ്താല്‍ ഇതു ശിര്‍ക്കാകുന്നില്ല. കാരണം, മാനസികമായ പ്രചോദനത്തിലുപരി അദൃശ്യ മാര്‍ഗ്ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഇവിടെ പ്രസ്തുത ഹദീസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഇപ്രകാരം പ്രിതീക്ഷിച്ചാല്‍ അത് ശിര്‍ക്കും കുഫ്‌റും തന്നെയാണ്.’ (തൗഹീദ് ഒരു സമഗ്രവിശകലനം).
ഈ വാദം വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണ്. അല്ലാഹു പറയുന്നു:

(അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസാ നബിയുടെയും ഹാറുന്‍ നബിയുടെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിശ്ചയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്). (അല്‍ ബഖറ- 248)
ത്വാലൂത്ത് രാജാവാണെന്നതിന്റെ ദൃഷ്ടാന്തമായി അല്ലാഹു അവതരിപ്പിച്ച പെട്ടിയുടെ പ്രത്യേകതയായി അല്ലാഹു പരിചയപ്പെടുത്തിയത് അതില്‍ സമാധാനവും മൂസാ നബി (അ)ന്റെയും ഹാറുന്‍ നബി (അ)ന്റെയും തിരുശേഷിപ്പുകളുണ്ടെന്നാണ്. ഖുര്‍ആന്‍ വ്യാഖ്യതാവായ ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു

അബൂസ്വാലിഹ് പറയുന്നു: ശേഷിപ്പുകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശം മൂസാനബി(അ) ന്റെ വടിയും ഹാറൂന്‍ (അ) ന്റെ വടിയും തൗറാത്തില്‍ നിന്നുള്ള പലകക്കഷ്ണവും കട്ടിത്തേനുമാണ്. അത്വിയ്യതുബ്‌നു സഅ്ദ്(റ) പറയുന്നു : മൂസാനബി(അ) ന്റെ വടിയും ഹാറൂന്‍ (അ) ന്റെ വടിയും, മൂസാനബി(അ) ന്റെ വസ്ത്രവും ഹാറൂന്‍ (അ) ന്റെ വസ്ത്രവും പലകക്കണങ്ങളുമാണ് അത് കൊണ്ടുള്ള ഉദ്ദേശം. (ഇബ്‌നു കസീര്‍ 1/667)

താബൂത്ത് കൊണ്ടുള്ള ഉദ്ദേശം ബനൂ ഇസ്‌റാഈലുകാര്‍ ബറക്കത്തെടുത്തിരുന്ന പെട്ടിയാണ്. (തഫ്‌സീര്‍ റൂഹുല്‍ മആനി 2/168).

ആദം നബി(അ)ലേക്ക് അല്ലാഹു ഒരു പെട്ടി ഇറക്കിക്കൊടുത്തു. ആദം മക്കളിലൂടെ അനന്തരമായി വന്ന് യഅ്ഖൂബ് നബി(അ)ലേക്ക് അതെത്തി. പിന്നിടത് ബനൂ ഇസ്‌റാഈലില്‍ ശേഷിച്ചു. ഏതെങ്കിലും കാര്യത്തില്‍ അവര്‍ എതിരായാല്‍ ആ പെട്ടി സംസാരിക്കുകയും അവര്‍ക്കിടയില്‍ വിധി തീര്‍പ്പാക്കുകയും ചെയ്യും. അവര്‍ യുദ്ധത്തിന് ഹാജറായാല്‍ ആ പെട്ടിയെ അവര്‍ മുന്നില്‍ വെക്കുകയും ശത്രുക്കള്‍ക്കെതിരില്‍ അത് കാരണമായി അവര്‍ വിജയം വരിക്കുകയും ചെയ്യും. മലക്കുകള്‍ ശത്രുക്കള്‍ക്കെതിരില്‍ യുദ്ധം ചെയ്യുന്ന സൈനങ്ങള്‍ക്കു മുകളില്‍ അതിനെ ചുമക്കുകയും ചെയ്യും. അപ്പോള്‍ പെട്ടിയില്‍ നിന്നവര്‍ ശബ്ദം കേട്ടാല്‍ സഹായം കൊണ്ട് അവര്‍ ഉറപ്പിക്കും (തഫ്‌സീറു റാസി 3/408)

”നിങ്ങള്‍ എന്റെ ഈ കുപ്പായവും കൊണ്ട്‌പോയിട്ട് അത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ധേഹം കാഴ്ചയുള്ളവനായിത്തീരും. അനന്തരം സന്തോഷ വാര്‍ത്ത അറിയിക്കുന്നയാള്‍ വന്ന് ആ കുപ്പായം അദ്ധേഹത്തിന്റെ മുഖത്ത് ഇട്ടുകൊടുത്തപ്പോള്‍ അദ്ധേഹം കാഴ്ചയുള്ളവനായി മാറി. അദ്ധേഹം പറഞ്ഞു, നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടില്ലേ?” (സൂറത്തു യൂസുഫ് 93…96)
ഫര്‍ഖദ് പറയുന്നു: യഅ്ഖൂബ് നബി(അ) വസ്ത്രം എടുക്കുകയും മണത്തുനോക്കുകയും ചെയ്ത ശേഷം തന്റെ കണ്ണില്‍ വെച്ചപ്പോള്‍ കാഴ്ച തിരിച്ചു കിട്ടി. പ്രകടമായ അഭിപ്രായ പ്രകാരം മുഖം കൊണ്ടുള്ള ഉദ്ദേശം മുഖം മുഴുവനുമാണ്. ഒരാള്‍ക്ക് ഒരു വസ്തു ലഭിക്കുകയും അതില്‍ അവന്‍ ബര്‍ക്കത്തുണ്ടെന്ന് വിശ്വസിക്കുകയും ചെയ്താല്‍ അതുകൊണ്ട് അവന്റെ മുഖത്തെ തടവല്‍ സാധാരണ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്). (തഫ്‌സീറു റൂഹുല്‍ മആനി- 9/131)

”സ്വേച്ഛാതിപതിയായ നംറൂദ് ഇബ്‌റാഹീം നബി(അ) നെ തീയില്‍ എറിഞ്ഞ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍(അ) സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു വസ്ത്രം കൊണ്ടും വിരിപ്പുകൊണ്ടും അദ്ദേഹത്തിലേക്ക് ഇറങ്ങി. ആ വസ്ത്രത്തെ അദ്ദേഹത്തിന് ധരിപ്പിക്കുകയും വിരിപ്പില്‍ അദ്ദേഹത്തെ ഇരുത്തുകയും ജിബ്‌രീല്‍ (അ) ഉം അദ്ദേഹത്തോട് കൂടെ ഇരുന്ന് പറയുകയും ചെയ്തു. ആ വസ്ത്രത്തെ പിന്നീട് ഇബ്‌റാഹീം നബി(അ) ഇസ്ഹാഖ് നബി(അ) ക്കും ഇസ്ഹാഖ് നബി(അ) യഅ്ഖൂബ് നബി(അ) ക്കും യഅ്ഖൂബ് നബി(അ) യൂസഫ് നബി(അ)ക്കും ധരിപ്പിച്ചു. യൂസഫ് നബി(അ) അതിനെ ഒരു വെള്ളിക്കൂട്ടിന്നുള്ളിലാക്കി തന്റെ പിരടിയില്‍ ബന്ധിച്ചു. പിന്നീട് അദ്ദേഹത്തെ കിണറ്റിലെറിഞ്ഞ സന്ദര്‍ഭത്തില്‍ ആ വസ്ത്രം അദ്ദേഹത്തിന്റെ പിരടിയില്‍ ഉണ്ടായിരുന്നു. ആ വസ്ത്രം കൊണ്ടാണ് യൂസഫ് നബി(അ) തന്റെ പിതാവിലേക്ക് പോവാന്‍ കല്‍പ്പിച്ചത്.” (തഫ്‌സീറു റാസി 9/110)
സ്ത്രീ ജുമുഅഃ ജമാഅത്ത്

കേരളത്തിലെ സുന്നികളുടെയും അസുന്നികളുടെയും ഇടയിലുള്ള തര്‍ക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീ ജുമുഅഃ ജമാഅത്ത്. സ്ത്രീകളും പുരുഷന്മാരും സമന്മാരാണെന്നും സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ജുമുഅഃ ജമാഅത്തിന് പള്ളിയില്‍ വരല്‍ പുണ്യമുള്ളതാണെന്നതുമാണ് അവരുടെ വാദം. നിര്‍ബന്ധമാണെന്ന് വാദിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. അവര്‍ തന്നെ പറയട്ടെ,
”സ്ത്രീകളുടെ ജുമുഅഃയെ സംബന്ധിച്ച് രണ്ട് അഭിപ്രായമാണ് ആദ്യകാലത്ത് മുജാഹിദുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. (ഒന്ന്) പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ജുമുഅഃ നിര്‍ബന്ധമാണ്. (രണ്ട്) സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ ജുമുഅഃ നിര്‍ബന്ധമാകുന്നില്ല. വെള്ളിയാഴ്ച ളുഹ്‌റ് നമസ്‌കരിക്കലോ ജുമുഅഃ നമസ്‌കരിക്കലോ ഇവയില്‍ ഒന്നാണ് അവര്‍ക്ക് നിര്‍ബന്ധമാകുന്നത്. ളുഹ്‌റ് നമസ്‌കരിക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ ജുമുഅഃയില്‍ പങ്കെടുക്കല്‍ അനിവാര്യമായി. രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കുവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും ജുമുഅഃയില്‍ പങ്കെടുക്കലാണ് പുണ്യം” (ആദര്‍ശ വൈകല്യങ്ങള്‍ സുന്നി-ജമാഅത്ത് സാഹിത്യങ്ങളില്‍ – പേജ് : 111)
വിശുദ്ധ ഖുര്‍ആന്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കുന്നില്ല. അല്ലാഹു പറയുന്നു:
ല്‍പ്പറഏ പ്ലക്കസ്സമ ƒസ്റ്റ അƒക്കമ്ലറഏ ള്ളപ്പഥ ര്‍ള്‍ലഏള്‍യ ബ്ബƒഘ™റഏ
(34 അƒക്കമ്ലറഏ) മ്പറ്ററഏള്‍ലഇഏ യ്യല ഏള്‍ദ്ധത്തളഇഏ ƒസ്റ്റവ ക്ലസ്സഞ്ചഒ ള്ളപ്പഥ മ്പറ്റക്കസ്സഞ്ചഒ
മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിക്കുന്നത് കൊണ്ടും പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു.(സൂറത്തുന്നിസാഅ് 34)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ബൈളാവി (റ) രേഖപ്പെടുത്തുന്നതായി കാണാം.

ആരാധനകളിലും പ്രവര്‍ത്തനങ്ങളിലും ശക്തി കൂടുതല്‍, നന്നായി നിയന്ത്രിക്കാനുള്ള കഴിവ്, ബുദ്ധി പൂര്‍ണത എന്നിവകളില്‍ സ്ത്രീകളേക്കാള്‍ പുരുഷന് അല്ലാഹു ശ്രേഷ്ഠത നല്‍കിയത് കൊണ്ട് പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാണ്. അതുകൊണ്ടുതന്നെയാണ് പ്രവാചകത്വം, നേതൃത്വം, അധികാരം,മത ചിഹ്നങ്ങള്‍ നിലനിര്‍ത്തല്‍, വിധി നിര്‍ണ്ണയ സദസ്സുകളില്‍ സാക്ഷി നില്‍ക്കല്‍, യുദ്ധം, ജുമുഅ പോലുള്ളവ നിര്‍ബന്ധമാവല്‍ എന്നിവ കൊണ്ട് പുരുഷന്മാരെ പ്രത്യേകമാക്കപ്പെട്ടത്. (ബൈളാവി : 1 – 456)
ഇമാം അബൂഹയ്യാന്‍ (റ) ബഹ്‌റുല്‍ മുഹീത്വില്‍ എഴുതുന്നു:

”സ്ത്രീകളേക്കാള്‍ പുരുഷന്മാരെ ശ്രേഷ്ഠമാക്കപ്പെട്ട കാര്യങ്ങളില്‍ പലതും പണ്ഡിതന്മാര്‍ ഉദാഹരണ രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. റബീഅ്(റ) ജുമുഅയും ജമാഅത്തും അതിന് ഉദാഹരണമായി പറഞ്ഞിരിക്കുന്നു) സ്ത്രീയും പുരുഷനും ഇസ്‌ലാമില്‍ സമന്മാരല്ലെന്നും ജുമുഅ ഉള്‍പ്പെടെ പല വിഷയങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ അനന്തരമുണ്ടെന്നും പ്രസ്തുത ഉദ്ധരണികളില്‍നിന്നും നമുക്ക് മനസിലാക്കാം”(തഫ്‌സീര്‍ ബഹ്‌റുല്‍ മുഹീത്വ്.4/129).
മഹാനായ ഇമാം സുയൂത്വി(റ) തന്റെ ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ മേല്‍ ആയത്തിനെ വിവരിക്കുന്നിടത്ത് അസ്മാഅ്(റ) യെ തൊട്ട് ഒരു ഹദീസ് രേഖപ്പെടുത്തുന്നതായി കാണാം.

തിരുനബി(സ്വ) സ്വഹാബികള്‍ക്കിടയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ അസ്മാഅ്(റ) നബിയോട് വന്നു പറയുകയുണ്ടായി. എന്റെ ഉമ്മയേയും ഉപ്പയേയും താങ്കള്‍ക്ക് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഞാന്‍ സ്ത്രീകളില്‍ നിന്ന് താങ്കളിലേക്കുള്ള ദൂതയാണ്. അങ്ങ് അറിയുക, എന്റെ പുറപ്പെടല്‍ അറിഞ്ഞ കിഴക്ക്-പടിഞ്ഞാറിനിടയിലുള്ള ഒരു സ്ത്രീക്കും എന്റെ അഭിപ്രായം പോലെയല്ലാതെ മറ്റൊരു അഭിപ്രായമില്ല.നിശ്ചയം അങ്ങയെ അല്ലാഹു സത്യം കൊണ്ട് സ്തീ പുരുഷന്മാരിലേക്ക് അയച്ചിരിക്കുന്നു. ഞങ്ങള്‍ അങ്ങയെ കൊണ്ടും അങ്ങയെ അയച്ച ആരാധ്യനെ കൊണ്ടും വിശ്വസിച്ചുരിക്കുന്നു. ഞങ്ങള്‍ (സ്ത്രീകള്‍) തടഞ്ഞുവെക്കപ്പെട്ടവരും വീടിനുള്ളില്‍ നിര്‍ത്തപ്പെട്ടവരും നിങ്ങളുടെ(പുരുഷന്മാരുടെ) വീട്ടുകാര്യങ്ങള്‍ നോക്കുന്നവരും ആശകള്‍ പൂര്‍ത്തീകരിക്കുന്നവരും കുട്ടികളെ ഗര്‍ഭം ധരിക്കുന്നവരുമാണ്. നിങ്ങള്‍ പുരുഷന്മാര്‍ ജുമുഅഃ, ജമാഅത്ത്, രോഗിയെ സന്ദര്‍ശിക്കല്‍, ജനാസയില്‍ പങ്കെടുക്കല്‍, ഒരു ഹജ്ജിന് ശേഷം മറ്റൊരു ഹജജ്, ഇവകള്‍ക്കു പുറമെ ഏറ്റവും ശ്രേഷ്ടമായ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധം എന്നിവ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ടരാണ്. ………. അപ്പോള്‍ ഞങ്ങള്‍ നിങ്ങളോട് കൂലിയില്‍ പങ്കാവുമോ? നബി(സ്വ) സ്വഹാബികളിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് ചോദിച്ചു.’ദീന്‍കാര്യങ്ങളെ കുറിച്ചുള്ള ഇവളുടെ ചോദ്യത്തേക്കാള്‍ ഏറ്റവും നന്നായി മറ്റൊരു സ്ത്രീയുടെ സംസാരം നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു: ഇതു പോലെ ആവശ്യപ്പെടുന്ന ഒരു സ്ത്രീയേയും ഞങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നബി(സ്വ) അവളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: നീ തിരിഞ്ഞുപോവുക, ശേഷം നിന്റെ പുറകിലുള്ള സ്ത്രീകള്‍ക്ക് അറിയിക്കുക.’ നിശ്ചയം നിങ്ങള്‍ ഓരോരുത്തരും അവരുടെ ഭര്‍ത്താവിനെ അനുസരിക്കുകയും അവന്റെ തൃപ്തി തേടുകയും അവന്റെ അഭിപ്രായത്തില്‍ യോജിക്കുകയും ചെയ്യല്‍ മേല്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും സമമാകുന്നതാണ്’. സന്തോഷവതിയായ നിലയില്‍ തക്ബീറും തഹ്‌ലീലും ചൊല്ലി അവള്‍ തിരിഞ്ഞുപോയി. (ദുര്‍റുല്‍ മന്‍സൂര്‍ -3-106)
ഇതുപോലുള്ള ശ്രേഷ്ഠമായ കാര്യങ്ങളില്‍ പുരുഷന്‍മാരെ പോലെ തങ്ങള്‍ക്കും പങ്കെടുത്ത് പ്രതിഫലം നേടണമെന്ന ആഗ്രഹിച്ച സ്ത്രീയോട് പോലും നിങ്ങള്‍ പുരുഷന്മാരെപോലെയല്ല എന്നും നിങ്ങള്‍ വീട്ടിലിരുന്നാല്‍ തന്നെ പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്
വിശുദ്ധ ഖുര്‍ആനില്‍ പള്ളിയെ പരിചയപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം പള്ളിയുമായി ബന്ധപ്പെട്ടത് പുരുഷന്മാരാണെന്ന് വ്യക്തമാകുന്നു. അല്ലാഹു പറയുന്നു :

ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പ് തന്നെ അള്ളാഹുവോടും അവന്റെ ദൂതരോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും അവരുടെ (മുനാഫിക്കുകള്‍) കൂട്ടത്തിലുണ്ട്. ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണെന്നതിന് അള്ളാഹു സാക്ഷ്യം വഹിക്കുന്നു.(നബിയെ) താങ്കള്‍ ഒരിക്കലും അതില്‍ നമസ്‌കരിക്കരുത്. ആദ്യദിവസം മുതല്‍ തന്നെ ഭക്തിയിന്മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് താങ്കള്‍ക്ക് നമസ്‌കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത് ശുദ്ധി കൈവരിക്കാന്‍ ഇഷ്ടപ്പെടുന്ന ചില പുരുഷന്മാര്‍ ആ പള്ളിയിലുണ്ട്. ശുദ്ധി കൈവരിക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെടുന്നു.(തൗബ-107-108).
രണ്ട് പള്ളികളാണ് അല്ലാഹു ഇവിടെ പരിചയപ്പെടുത്തുന്നത്. ഒന്ന്, മുനാഫിഖുകളുടെ പള്ളി. പ്രത്യേകത : നാട്ടില്‍ പ്രശ്‌നമുണ്ടാക്കുക,മുസ്ലീംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക,ഞങ്ങള്‍ നന്മ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് സത്യം ചെയ്യുക. രണ്ട്, മുസ്‌ലിംകളുടെ പള്ളി : ആദ്യമേ ഭക്തിയില്‍ നിര്‍മിക്കപ്പെട്ടതും പുരുഷന്മാര്‍ മാത്രമുള്ളതുമാണത്.
മറ്റൊരു ആയത്തില്‍ അല്ലാഹു പറയുന്നു:.

ചില ഭവനങ്ങളിലത്രെ(ആ വെളിച്ചമുള്ളത്) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും, സന്ധ്യാസമയങ്ങളിലും ചില പുരുഷന്മാര്‍ അവന്റെ മഹത്വം പ്രകീര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചു വിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (സൂറത്തുന്നൂര്‍: 36,37).
മുകളില്‍ ഉദ്ദരിച്ച ആയത്തിന്റെ വിശദീകരണത്തില്‍ മഹാനായ ഇമാം ഖുര്‍ത്വുബി (റ) തന്റെ തഫ്‌സീറില്‍ പറയുന്നു :

പള്ളിയെ കുറിച്ച് മേല്‍ പറഞ്ഞ ആയത്തില്‍ പുരുഷന്‍മാരെ മാത്രം പറഞ്ഞത് സ്ത്രീകള്‍ക്ക് പള്ളിയില്‍ അവകാശമില്ലെന്ന് അറിയിക്കുന്നു. കാരണം, സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തിന്റെ ബാധ്യത ഇല്ലാത്തത് കൊണ്ടും അവര്‍ക്ക് അവരുടെ വീടുകളിലുള്ള നിസ്‌കാരം ഉത്തമമായത് കൊണ്ടുമാണ്. നബി(സ്വ) യെത്തൊട്ട് അബ്ദുള്ള(റ) വില്‍ നിന്ന് അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ”സ്ത്രീ അവളുടെ വീടിന്റെ പ്രൈവറ്റ് റൂമില്‍ നിസ്‌കരിക്കുന്നത് അവളുടെ സ്വീകരണ മുറിയില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. അവള്‍ അവളുടെ വീടിന്റെ രഹസ്യമുറി (ഉള്ളറ)യില്‍ നിസ്‌കരിക്കുന്നത് പ്രൈവറ്റ് റൂമില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവുമാണ്. (തഫ്‌സീറുല്‍ ഖുര്‍ത്വുബി: 12-279)
വഹാബികള്‍ക്ക് പോലും സ്വീകാര്യനായ ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു :
യ്യറ്ററ പ്ലക്കസ്സമഇഏ യ്യറ്റഖള്‍ശ്ലഒ ന്ധ യ്യറ്റഖîക്കŸമ അƒക്കമ്ലറഏ ƒലഇƒലƒമ
അപ്പോള്‍ സ്ത്രീകള്‍ക്ക് നിസ്‌കാരങ്ങള്‍ അവരുടെ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ഠം) (തഫ്‌സീര്‍ ഇബ്‌നുകസീര്‍:6-67). തുടര്‍ന്ന് ഉമ്മു സലമ(റ) യെ തൊട്ട് ഒരു ഹദീസും തഫ്‌സീര്‍ ഇബ്‌നു കസീര്‍ ഉദ്ദരിക്കുന്നു :

സ്ത്രീകളുടെ നിസ്‌കരിക്കാനുള്ള സ്ഥലങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവരുടെ വീടുകളുടെ ഉള്ളറയാണ്.(തഫ്‌സീര്‍ ഇബ്‌നുകസീര്‍:6-67)
തിരുനബി(സ്വ) യുടെ അടുക്കല്‍ നബി(സ്വ) യോട് കൂടെ ജമാഅത്തായി നിസ്‌കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഉമ്മു ഹുമൈദിനിസ്സാഇദീ(റ) യോട് നബി(സ്വ) പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് നിന്റെ വീടിന്റെ ഉള്ളറയാണെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന ഹദീസും അദ്ദേഹം ഉദ്ധരിക്കുന്നു.

ഒരിക്കല്‍ ഉമ്മു ഹുമൈദിനിസ്സാഇദീ നബി(സ്വ)യിലേക്ക് വന്നുകൊണ്ട് പറഞ്ഞു: നബിയേ, ഞാന്‍ അങ്ങയോട് കൂടെ നിസ്‌കരിക്കലിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നീ എന്നോട് കൂടെ നിസ്‌കരിക്കലിനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നീ നിസ്‌കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്‌കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നീ നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നത് എന്റെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. അങ്ങനെ മഹതിയുടെ നിര്‍ദേശ പ്രകാരം തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍മുറ്റിയ ഭാഗത്ത് നിസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. അവര്‍ മരണപ്പെടുന്നത് വരെയും അവിടെ വെച്ചാണ് നിസ്‌കരിച്ചിരുന്നത്. (തഫ്‌സീര്‍ ഇബ്‌നുകസീര്‍:6/67)
മഹാനായ ഇമാം സുയുത്വി(റ) തന്റെ ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തിലും ഈ സംഭവം വിവരിക്കുന്നു. നബി(സ്വ) യോട് കൂടെ ഏറെ പ്രതിഫലമുള്ള മദീന പള്ളിയില്‍ നിസ്‌കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവരെ പോലും നബി(സ്വ) മടക്കുമ്പോള്‍ നാം എന്തിന് പള്ളിയിലേക്ക് വലിച്ചുകൊണ്ടുവരണം. പള്ളിയെക്കുറിച്ച് പറയുന്നിടത്ത് പുരുഷന്‍മാരെ പ്രത്യേകമാക്കാനുള്ള കാരണമെന്ത് എന്ന ചോദ്യത്തിന് മറുപടിയായി ഇമാം റാസി(റ) പറയുന്നു:

പുരുഷന്‍മാരെ പറയല്‍കൊണ്ട് അവരെ പ്രത്യേകമാക്കാന്‍ കാരണം തീര്‍ച്ചയായും അവര്‍ പള്ളികളെ കൊണ്ട് ഏറ്റവും ബന്ധമായവര്‍ ആയതിനാലാണ്. (തഫ്‌സീറു റൂഹുല്‍ മആനി-18-177)
മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും അഭികാമ്യം തങ്ങളുടെ വീടാണെന്ന് കാണാന്‍ സാധിക്കും.
അള്ളാഹു പറയുന്നു :

സത്യവിശ്വാസികളെ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അള്ളാഹുവിനെ കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും കച്ചവടം ഒഴിവാക്കുകയും ചെയ്യുക. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. (സൂറത്തുല്‍ ജുമുഅഃ-9)
പ്രസ്തുത വാക്യം ഉദ്ദരിച്ച് തഫ്‌സീറുല്‍ ഖാസിന്‍ വിവരിക്കുന്നു :

പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായത്തില്‍ സ്ത്രീകളുടെമേല്‍ ജുമുഅയില്ല. ത്വാരീഖു ബ്‌നു ശിഹാബ്(റ) വിനെത്തൊട്ട് ഉദ്ദരിക്കപ്പെട്ട ഒരു ഹദീസ് ഇതിന്റെ മേല്‍ അറിയിക്കുന്നു. നിശ്ചയം നബി(സ്വ) തങ്ങള്‍ പറയുന്നു ”അടിമ, സ്ത്രീ, കുട്ടി, ഭ്രാന്തന്‍ എന്നീ നാല് വിഭാഗക്കാര്‍ക്കൊഴികെ എല്ലാ മുസ്‌ലിമിന്റെ മേലിലും ജുമുഅ ജമാഅത്തായി നിര്‍വഹിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. (തഫ്‌സീറുല്‍ ഖാസിന്‍ -6/99)
ഇങ്ങനെ സുന്നികളും അസുന്നികളും തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങളെല്ലാം ഇമാമീങ്ങള്‍ അംഗീകരിച്ചതും ഖുര്‍ആനിക പിന്‍ബലമുള്ളതുമാണ്.യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃയുടെ ആശയങ്ങള്‍ക്ക് ഇതാണ് നിതാനം.

Leave a Reply

Your email address will not be published. Required fields are marked *