ഓസ്‌ഫോജ്‌ന ഗ്ലോബല്‍ മീറ്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി 2016 ജനുവരി 6 ബുധന്‍ കാലത്ത് 10.30ന് ഓസ്‌ഫോജ്‌ന ഗ്ലോബല്‍മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഖാസി നിയമനം, മഹല്ല് ഭരണ സംവിധാനത്തിന്റെ മതപരമായ അധികാരങ്ങള്‍ തുടങ്ങിയ കാലിക വിഷയങ്ങളില്‍ നടക്കുന്ന കര്‍മ്മശാസ്ത്ര ചര്‍ച്ചക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഫൈസിമാര്‍ ഗ്ലോബല്‍ മീറ്റില്‍ സംബന്ധിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഓസ്‌ഫോജ്‌ന സെന്‍ട്രല്‍ കൗണ്‍സില്‍ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, ഹാജി കെ.മമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, വി.മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, ഉമര്‍ ഫൈസി മുക്കം, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിക്കും.
വിവിധ ജില്ലാ പ്രതിനിധികള്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഓസ്‌ഫോജ്‌ന ഘടകങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *