ശൈഖുനാ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍- അഭിമുഖം

പാണ്ഡിത്യവും പ്രാപ്തിയും സേവന സന്നദ്ധതയും ആതമാര്‍ത്ഥതയും ഒത്തിണങ്ങിയ ആമഹാപണ്ഡിതന്റെ ഓര്‍മകള്‍ എന്നും മുസ്ലിം കൈരളിക്ക് ഊര്‍ജ്ജമാണ്
കേരളിയ മണ്ണില്‍ ഇന്ന് ശോഭിച്ച് നില്‍ക്കുന്ന തലമുതിര്‍ന്ന പണ്ഡിത വ്യക്തിത്വങ്ങളും ശൈഖുനയുടെ ശിഷ്യരുമായ ജാമിഅ യിലെ ഞങ്ങളുടെ പ്രിയ ഗുരുവര്യര്‍  ശൈഖുനാ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ ഉസ്താദുമായി അല്‍മുനീര്‍ ലേഖകര്‍ നടത്തിയ അഭിമുഖം

? ഉസ്താദിന് കോട്ടുമല അബൂബക്കര്‍ ഉസ്താദുമായുള്ള ബന്ധം?
ഉസ്താദ് എന്റെ വഴിക്കാട്ടി.യാണ് എന്റെ നാടായ കോട്ടുമലയില്‍ പത്ത് വര്‍ഷക്കാലത്തോളം ദര്‍സ് നടത്തിയിരുന്ന വേളയില്‍ ഒരു വര്‍ഷക്കാലം ഉസ്താദിനു കീഴില്‍ പഠനം നടത്തുവാന്‍ സാധിച്ചിട്ടുണ്ട്
ഞാന്‍ എല്‍ പി സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് പഠനത്തില്‍ കൂടുന്നല്‍ ശ്രദ്ധചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ മാഷ് എന്റെ പിതാവിനോട് എന്നെ ഉന്നത പടനത്തിനു വോണ്ടി ഹൈസ്‌കൂളിലേക്ക് വിടണമെന്ന് പറഞ്ഞു എന്നാല്‍ ഉസ്താദുമായി ബന്ധമുണ്ടായിരുന്ന എന്റെ പിതാവ് ഇക്കാര്യം ഉസ്താദുമായി ചര്‍ച്ച ചെയ്തു അവിടുന്ന് നല്കിയ മറുപടി ദീനീ വിദ്യാഭ്യാസം നുകരുന്നതിന് വേണ്ടി പ്രാധാന്യം നല്‍കണമെന്നായിരുന്നു തുടര്‍ന്ന് ഉസ്താദിന്റെ അടുക്കല്‍ നിന്ന് മുത്തഫര്‍രിദ് ഓതിക്കൊണ്ടിയിരുന്നു എന്റെ ദര്‍സ് ജീവിതത്തിന്റെ തുടക്കം കോട്ടുമല ഉസ്താദ് നീണ്ട പത്ത് വര്‍ഷത്തെ നാട്ടിലെ സേവനത്തിനു ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലേക്ക് നീങ്ങി. കോട്ടുമലയിലെ ദര്‍സ് കോട്ടുമല ഉസ്താദിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവായ അഹമ്മദ് മുസ്ലിയാരെ മുദരിസായി നിയമിച്ചു.
? ജാമിഅയില്‍ ഉസ്താദ് പഠിച്ചിരുന്ന കാലത്ത് കോട്ടുമല ഉസ്താദിന്റെ ശിഷ്യനാവാന്‍ സാധിച്ചിട്ടുണ്ടോ?
അതെ സാധിച്ചിട്ടുണ്ട് ഏഴാം ക്ലാസുമുതല്‍ (മുഖ്തസര്‍)എല്ലാ ക്ലാസിലും
? ജാമിഅയുമായുള്ള കോട്ടുമല ഉസ്താദിന്റെ ബന്ധം?
ശംസുല്‍ ഉലമ പ്രിന്‍സിപ്പലായിരുന്ന കാലത്ത് മുഴുസമയവും ജാമിഅയില്‍ ചിലവഴിച്ചിരുന്ന കോട്ടുമല ഉസ്താദ് വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മാത്രമല്ല ശംസുല്‍ ഉലമക്ക് ശേഷം ജാമിഅയില്‍ രണ്ടാം പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിണ്ട് .

? കോട്ടുമല ഉസ്താദിന്റെ ദിനചര്യകള്‍?
ജമാഅത്ത്, ഹദ്ദാദ്,ശിആറുകള്‍ തുടങ്ങിയവയില്‍ കൃത്യത പാലിച്ചിരുന്നു
? ഉസ്താദിനെ ജാമിഅയില്‍ മുദരിസായി നിയമിക്കുന്നതിന് മുന്‍കൈയെ
ടുത്തത് കോട്ടുമല ഉസ്താദായിരുന്നോ?
ശംമസുല്‍ ഉലമയും കോട്ടുമല ഉസ്താദുമാണ് എന്നെ ജാമിഅയില്‍ മുദരിസായി നിയമിച്ചത്.
? കോട്ടുമല ഉസ്താദിന്റെ അധ്യാപനം?
അപാര ബുദ്ധിശക്തിക്കുടമയായ കോട്ടുമല ഉസ്താദ് സംശയങ്ങള്‍ തീര്‍ത്തുള്ള രീതിയിലാണുക്ലാസ് നടത്തിയിരുന്നത്
? ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിച്ചവര്‍ ആരെല്ലാം?
ഇ കെ ഹസ്സന്‍ മുസ്ല്വാര്‍, താനൂര്‍ കെ കെ അബൂബക്കര്‍ ഹസ്രത്ത്, മുന്‍ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും മുന്‍ കാസര്‍ഗോട് ജില്ലാ ഖാളിയുമായിരുന്ന ടി കെ എ ബാവ മുസ്ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു പ്രമുഖര്‍.
? കോട്ടുമല ഉസ്താദിന് നാട്ടുകാരുമായുള്ളബന്ധം?
നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്‌കോട്ടുമല ഉസ്താദ്. മഹല്ലിന്റെ പ്രധാന കാര്യനിര്‍വഹണങ്ങളില്‍ ഉസ്താദിന്റെ നിര്‍ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസമായിരുന്നു ദര്‍സ്സിന്റെയും പള്ളിയുടെയും കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു മഹല്ലുകാര്യങ്ങള്‍, കല്ല്വാണം തുടങ്ങിയവയില്‍ പങ്കെടുക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *