എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂര്‍-അഭിമുഖം

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വഴിയില്‍ പ്രകാശം വിതറി ജ്വലിച്ച് നിന്ന വിളക്കുമാടമായിരുന്നു കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍
പാണ്ഡിത്യവും പ്രാപ്തിയും സേവന സന്നദ്ധതയും ആതമാര്‍ത്ഥതയും ഒത്തിണങ്ങിയ ആമഹാപണ്ഡിതന്റെ ഓര്‍മകള്‍ എന്നും മുസ്ലിം കൈരളിക്ക് ഊര്‍ജ്ജമാണ്
കേരളിയ മണ്ണില്‍ ഇന്ന് ശോഭിച്ച് നില്‍ക്കുന്ന തലമുതിര്‍ന്ന പണ്ഡിത വ്യക്തിത്വങ്ങളും ശൈഖുനയുടെ ശിഷ്യരുമായ ജാമിഅ യിലെ ഞങ്ങളുടെ പ്രിയ ഗുരുവര്യര്‍ എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂര്‍  ഉസ്താദുമായി അല്‍മുനീര്‍ ലേഖകര്‍ നടത്തിയ അഭിമുഖം

? കോട്ടുമല ഉസ്താദിന്റെ അധ്യാപന ശൈലി എങ്ങനെയായിരുന്നു?
പഴയ കാല ദര്‍സിന്റെ രീതിയിലായിരുന്നു ക്ലാസെടുത്തിരുന്നത് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വായിച്ചു കൊടുക്കും ഉസ്താദ്
അര്‍ത്ഥം വെച്ച് മസ്അലകള്‍ വിശദീകരിച്ചു തരികയും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് തെളിവുകള്‍ കൂടി വിവരിച്ച് മസ്അലകളെ സ്ഥിതീകരിച്ച് സംശയനിവാരണം നടത്തുമായിരുന്നു.
?ഏതെല്ലാം കിതാബുകളാണ് കോട്ടുമല ഉസ്താദ് ഓതികൊടുത്തിരുന്നത്.?
മുസ്‌ലിം, ജംഅ,് ബൈളാവി, മുതവ്വല്‍, ഹംദുല്ല, തുടങ്ങിയ കിതാബുകള്‍ ക്ലാസെടുത്തിരുന്നു. ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു
? ജാമിഅ സമ്മേളനങ്ങളില്‍ ഉസ്താദിന്റെ പ്രഭാഷണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത് ഏത് വിഷയത്തിലായിരുന്നു.? അതാത് വര്‍ഷങ്ങളില്‍ സനദ് വാങ്ങുന്ന ഫൈളിമാര്‍ക്കും ജാമി
അയില്‍ പഠനം നടത്തുനവര്‍ക്കും, പഠനം കഴിഞ്ഞവര്‍ക്കും ശരിയായ രീതിയില്‍ ഉപദേശം നല്‍കുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നു.
? കോട്ടുമല ഉസ്താദിന്റെ സാനിധ്യം ഉസ്താദിന്റെ ജീവിതത്തില്‍ എങ്ങനെയെല്ലാം സ്വാധീനിച്ചു?
ജാമിഅയിലെ ആദ്യ ബാച്ചില്‍ മുതവ്വല്‍ അവ്വലില്‍ സെലക്ഷന്‍ കിട്ടിയ ഞാന്‍ മുഖ്തസറില്‍ ഇരിക്കാന്‍ താല്‍പ്പര്യപ്പെടുകയും കോട്ടുമല ഉസ്താദുമായി മുശാവറ ചെയ്യുകയും ഉസ്താദ് അനുമതി നല്‍കുകയും ചെയ്തു ഞാന്‍ ചെമ്മാട് മുദരിസായിരുന്ന വേളയില്‍ ബാഫഖി തങ്ങള്‍, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ് തുടങ്ങിയവരുടെ നിര്‍ദേശപ്രകാരമാണ് സമസ്തയില്‍ വരുന്നത്
? കോട്ടുമല ഉസ്താദിനോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ?
നൂരിഷാ ത്വരീഖത്ത് വിഷയത്തില്‍ സംസാരിക്കുന്നതിനും പാലക്കാട് വെച്ചുള്ള ഖണ്ഡനപ്രസംഗത്തിലും ഉസ്താദിന്റെ കൂടെ സഹായത്തിന് പോയിട്ടുണ്ട്
അമ്മിനിക്കാട് പള്ളി തര്‍ക്ക വിഷയത്തില്‍ ഇ കെ ഉസ്താദും കോട്ടുമല ഉസ്താദും വിളിച്ചതു പ്രകാരം കൂടെപോയിട്ടുണ്ട്
ഞാന്‍ പള്ളിശ്ശേരി മുദരിസ്സായിരുന്ന വേള്ളയിലാണ് കോട്ടുമല ഉസ്താദിന്റെ വഫാത്ത്

Leave a Reply

Your email address will not be published. Required fields are marked *