കെ ആലികുട്ടി ഉസ്താദ്-അഭിമുഖം

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വഴിയില്‍ പ്രകാശം വിതറി ജ്വലിച്ച് നിന്ന വിളക്കുമാടമായിരുന്നു കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍
പാണ്ഡിത്യവും പ്രാപ്തിയും സേവന സന്നദ്ധതയും ആതമാര്‍ത്ഥതയും ഒത്തിണങ്ങിയ ആമഹാപണ്ഡിതന്റെ ഓര്‍മകള്‍ എന്നും മുസ്ലിം കൈരളിക്ക് ഊര്‍ജ്ജമാണ്
കേരളിയ മണ്ണില്‍ ഇന്ന് ശോഭിച്ച് നില്‍ക്കുന്ന തലമുതിര്‍ന്ന പണ്ഡിത വ്യക്തിത്വങ്ങളും ശൈഖുനയുടെ ശിഷ്യരുമായ ജാമിഅ യിലെ ഞങ്ങളുടെ പ്രിയ ഗുരുവര്യര്‍ ശൈഖുനാ ശൈഖുല്‍ ജാമിഅ കെ ആലികുട്ടി ഉസ്താദുമായി അല്‍മുനീര്‍ ലേഖകര്‍ നടത്തിയ അഭിമുഖം

?. കോട്ടുമല ഉസ്താദിന്റെ സമസ്തയുടെ പ്രവര്‍ത്തനങ്ങളുടെ ചെരു വിവരണം ?.
1970 കളില്‍ സമസ്തയുടെ കീഴഘടകങ്ങളായി ജില്ലാ ഘടകവും താലൂക് ഘടകവും രൂപീകരിക്കപ്പെപ്പോള്‍ സമസ്ത മലപ്പുറം ജില്ലാഘടക്കത്തിന്റെയും പെരിന്തല്‍മണ്ണ താലൂക്ക് ഘടകത്തിന്റെയും സെക്രട്ടരിയായി ഉസ്താദിന്റെ പേര് നിര്‍ദേശിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം സജീവമായ വേളയില്‍ എല്ലാ വ്യാഴായ്ചകളിലും ജാമിഅയില്‍ ക്ലാസ് കഴിഞ്ഞ് കോട്ടക്കലില്‍ നടക്കുന്ന യോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നു
എസ്. എം. എഫിന്റെ കീഴില്‍ പള്ളി ദര്‍സുകളില്‍ പരീക്ഷാ സിസ്റ്റം ഏര്‍പ്പെടുത്തിയപ്പോള്‍ പരീക്ഷാ കണ്‍ട്രോളറായി തിരഞ്ഞടുക്കപ്പെട്ടു.
ജില്ലയിലെ പരീക്ഷ ഏകീകരിക്കുന്ന വിഷയത്തില്‍ എന്റെ പേരു നിര്‍ദേശിച്ചു അറിബി ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു
?. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍ ?
1960 കളുടെ രണ്ടാം പകുതിയിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് മദ്രസാ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് റീജ്യണല്‍ മുഫത്തിശ് കുഞ്ഞയമ്മു മുസ്‌ലിയാരുമായും സി. എച്ച് ഹൈദ്രോസ് മസ്‌ലിയാരുമായും ഒത്ത് പ്രവര്‍ത്തിച്ചു.
1960 കളുടെ അവസാനം മദ്രസാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ റൈഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മക്കരപ്പറമ്പ്, പഴമള്ളൂര്‍, വറ്റലൂര്‍ തുടങ്ങിയ മദ്രസകളുടെ പ്രവര്‍ത്തനങ്ങളിലേക്ക് ക്ഷണിക്കപ്പെടാറു
ണ്ടായിരുന്നു
സി. എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ റീജ്യണല്‍ മുഫത്തിശ് കുഞ്ഞയമ്മു മുസ്‌ലിയാര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറികൂടിയായിരുന്ന ഉസ്മാന്‍ സാഹിബ് തുടങ്ങിയവരുമായി പ്രവര്‍ത്തിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു ചിലപ്പോള്‍ ഒന്നിച്ച് മദ്രസാപര്യടനങ്ങളിലും പങ്കെടുത്തിരുന്നു വിദ്യാഭ്യാസ ബോഡിന്റെ എക്‌സികുട്ടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിന്ന് അകത്തും പുറത്തും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു……………………..
? ബിദഇകളോടുള്ള ഉസ്താദിന്റെ സമീപനം എങ്ങനെയായിരുന്നു?
ബിദഇകളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമായിരുന്നു.
? കോട്ടുമല ഉസ്താദുമായുള്ള സഹവാസത്തില്‍ എന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒരു ധന്യ മുഹര്‍ത്തം?
ഈവിനീതന്‍ മീനാര്‍ കുഴിയില്‍ ദര്‍സ് തുടങ്ങിയ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ലി ഓതിക്കൊടുത്ത് കോട്ടുമല ഉസ്താദായിരുന്നു ദര്‍സ് ഉദ്ഘാനം നിര്‍വഹിച്ചത് എന്റെ ജീവിതത്തിലെ നാഴികകല്ലായി ഇതിനെഞാന്‍ കാണുന്നു
ഉദ്ഘാടന വേളയില്‍ നാട്ടുകാരോട് ഉസ്താദ് പറഞ്ഞതിങ്ങനെ
വിദ്യാര്‍ത്ഥികള്‍ ചിലവിന് നിങ്ങളുടെ വീട്ടില്‍ വന്നാല്‍ ഉള്ള ഭക്ഷണം നല്‍കി എത്രയും പെട്ടന്ന് തിരിച്ചയക്കണം കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കുന്നതിന് വേണ്ടി അവരെ പിടിച്ചിരുത്തി അവരുടെ വിലപ്പെട്ട സമയം പാഴാക്കരുത്
ആ നാട്ടുകാര്‍ ഇന്നും ഈ ഉപദേശം ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *