ചേളാരി: ‘സമസ്ത ആദര് വിശുദ്ധിയുടെ 90 വര്‍ഷം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം 2016 ജനുവരി 15 മുതല്‍ നടത്തുന്ന സന്ദേശയാത്രക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപം നല്കി. മംഗലാപുരം മുതല്‍ ആലപ്പുഴ വരെയുള്ള ഉത്തര മേഖല യാത്രക്ക് കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാരും കന്യാകുമാരി മുതല്‍ ആലപ്പുഴ വരെയുള്ള ദക്ഷിണ മേഖല യാത്രക്ക് പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരും നേതൃത്വം നല്‍കും. ഇരു ജാഥകളും ഒന്നിച്ച് ജനുവരി 21 ന് ആലപ്പുഴയില്‍ സംഗമിക്കും. ജനുവരി 14ന് രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇരു ജാഥാ ക്യാപ്റ്റന്മാര്ക്കും പതാക കൈമാറും. ഉത്തരമേഖല ജാഥ 15ന് രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്നും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ നിന്നും പ്രയാണം ആരംഭിക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ പര്യടനം നടത്തും. സന്ദേശ യാത്ര റൂട്ട് (ദക്ഷിണമേഖല) 2016 ജനുവരി 16 ശനി 9.00 am : വിഴിഞ്ഞം 10.00 am : ബീമാപ്പള്ളി 11.00 am : നെടുമങ്ങാട് 12.00 pm : വെമ്പായം 12.30 pm : പോത്തംങ്കോട് 1.00 pm : കണിയാപുരം 3.00 pm : പെരുമാതുറ 5.00 pm : എന്‍.ഇ.എസ് ബ്ലോക്ക് 6.00 pm : ആലംങ്കോട് 6.30 pm : വര്‍ക്കല 7.00 pm : നടയറ (സമാപനം) 2016 ജനുവരി 17 ഞായര്‍ 9.00 am : ചടയമംഗലം 10.00 am : കുളപ്പാടം 11.00 am : പള്ളിമുക്ക് 1.00 pm : കരുനാഗപ്പള്ളി 3.00 pm : ഓച്ചിറ 5.00 pm : കായംകുളം 6.00 pm : ആതിക്കാട്കുളങ്ങര (സമാപനം) 2016 ജനുവരി 18 തിങ്കള്‍ 9.00 am : മാന്നാര്‍ 10.00 am : ഹരിപ്പാട് 11.00 am : തൃക്കുന്നപ്പുഴ 1.00 pm : വളഞ്ഞവഴി 3.00 pm : പുന്നപ്ര 5.00 pm : മണ്ണഞ്ചേരി (സമാപനം) 2016 ജനുവരി 19 ചൊവ്വ 10.00 am : പത്തനംതിട്ട 1.00 pm : ചങ്ങനാശ്ശേരി 3.00 pm : കോട്ടയം 4.00 pm : തലയോലപറമ്പ് 6.00 pm : തൊടുപുഴ (സമാപനം) 2016 ജനുവരി 20 ബുധന്‍ 9.00 am : മുവ്വാറ്റുപുഴ 10.00 am : കോതമംഗലം 11.00 am : പെരുമ്പാവൂര്‍ 12.00 pm : ആലുവ 1.00 pm : എടത്തല, പുഞ്ചാട്ടുകര 3.00 pm : പള്ളിക്കര 4.30 pm : കാക്കനാട് 6.00 pm : കളമശ്ശേരി (സമാപനം) 2016 ജനുവരി 21 വ്യാഴം 9.00 am : പള്ളുരുത്തി 10.00 am : മട്ടാഞ്ചേരി 11.00 am : എറണാകുളം 1.00 pm : ഇടപ്പള്ളി 3.00 pm : നെട്ടൂര്‍ 4.00 pm : വടുതല 5.00 pm : അരൂര്‍ പാലം 7.00 pm : ആലപ്പുഴ (സമാപനം) ഉത്തര മേഖല 2016 ജനുവരി 16 ശനി 9.00 am – ഹൊസങ്കടി 10.00 am – കാസര്‍ഗോഡ് 11.00 am – കാഞ്ഞങ്ങാട് 12.00 pm – തൃക്കരിപ്പൂര്‍ 1.00 pm – പയ്യന്നൂര്‍ 3.00 pm – തളിപ്പറമ്പ് 4.30 pm – കണ്ണൂര്‍ 6.00 pm – മട്ടന്നൂര്‍ 7.00 pm – പാനൂര്‍ 7.30 pm – പെരിങ്ങത്തൂര്‍ (സമാപനം) 2016 ജനുവരി 17 ഞായര്‍ 9.00 am – കുറ്റ്യാടി 10.00 am – നാദാപുരം 11.00 am – വടകര 12.00 pm – കൊയിലാണ്ടി 1.00 pm – അരീക്കാട് 3.00 pm – മാവൂര്‍ 4.00 pm – മുക്കം 5.00 pm – കുന്ദമംഗലം 6.00 pm – കൊടുവള്ളി 7.00 pm – പൂനൂര് (സമാപനം) 2016 ജനുവരി 18 തിങ്കള്‍ 9.00 am – കല്‍പ്പറ്റ 10.30 am – മാനന്തവാടി 11.30 am – ബത്തേരി 1.00 pm – ഗൂഡല്ലൂര്‍ 4.00 pm – നിലമ്പൂര്‍ 5.00 pm – അരീക്കോട് 6.00 pm – കൊണ്ടോട്ടി 7.00 pm – മഞ്ചേരി (സമാപനം) 2016 ജനവരി 19 ചൊവ്വ 9.00 am – മലപ്പുറം 10.00 am – കോട്ടക്കല്‍ 11.00 am – വേങ്ങര 12.00 pm – ചെമ്മാട് 1.00 pm – തിരൂര്‍ 3.00 pm – പൊന്നാനി 4.00 pm – വളാഞ്ചേരി 5.00 pm – കൊളത്തൂര്‍ 7.00 pm – പെരിന്തല്‍മണ്ണ(സമാപനം) 2016 ജനുവരി 20 ബുധന്‍ 9.00 am – മണ്ണാര്‍ക്കാട് 10.30 am – പാലക്കാട് 12.00 pm – ആലത്തൂര്‍ 1.00 pm – ഒറ്റപ്പാലം 3.00 pm – ചെര്പുളശ്ശേരി 4.00 pm – കൊപ്പം 6.00 pm – കൂറ്റനാട് (സമാപനം) 2016 ജനുവരി 21 വ്യാഴം 9.00 am – മുള്ളൂര്‍ക്കര 10.00 am – കുന്ദംകുളം 11.00 am – വാടാനപ്പള്ളി 1.00 pm – കൊടുങ്ങല്ലൂര്‍ 3.00 pm – പറവൂര്‍ 4.00 pm – വൈപ്പിന്‍ 5.00 pm – അരൂര്‍ പാലം 7.00 pm – ആലപ്പുഴ (സമാപനം) ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. കെ.ഉമര്‍ ഫൈസി മുക്കം, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന് ഫൈസി പുത്തനഴി, കെ.എ.റഹ്മാന് ഫൈസി, സഈദ് മുസ്ലിയാര് വിഴിഞ്ഞം, എ.എം.പരീദ്, ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, പി.കെ.ഷാഹുല്‍ഹമീദ് മാസ്റ്റര്‍, ഹസ്സന് ആലംകോട്, സത്താര്‍ പന്തല്ലൂര്‍, ഒ.എം.ഷരീഫ് ദാരിമി, കെ.എച്ച്.നസീര്‍ ഖാന് ഫൈസി, അഹ്മദ് തെര്‍ളായി, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, കെ.കെ.ഇബ്റാഹീം മുസ്ലിയാര്, മൂന്നിയൂര്‍ ഹംസ ഹാജി, അലവി ഫൈസി കൊളപ്പറമ്പ്, പി.കെ.എ.ലത്തീഫ് ഫൈസി, സി.എം.കുട്ടി സഖാഫി, മുഹമ്മദ് രാമന്തളി, ഒ.പി.അശ്റഫ്, പി.എസ്.റഷീദ്, മുഹമ്മദ് റഹ്മാനി തരുവണ, ആര്.വി.എ.സലാം, ഐ.പി.ഉമ്മര്‍ വാഫി, എന്‍.പി.അബ്ദുറഹിമാന് മാസ്റ്റര്‍, മുഹമ്മദ് ഹനീഫ ബാഖവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കൊടക് അബ്ദുറഹിമാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
